പാകിസ്താനില്‍ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തിരക്ഷാസേന പിടിച്ചെടുത്തു

പാകിസ്താനില്‍ നിന്നുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്) പിടിച്ചെടുത്തു. കൂടാതെ മൂന്നു മത്സ്യത്തൊഴിലാളികളെയും ബി.എസ്.എഫ് പിടികൂടിയിട്ടുണ്ട്.
ഗുജറാത്തിലെ ഭൂജിലാണ് സംഭവം. ഇന്ത്യയും പാകിസ്താനും അതിര്‍ത്തി പങ്കിടുന്ന ഭുജിലെ ഹരമിനല കനാലില്‍ നിന്നാണ് മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. പദേശത്ത് ബി.എസ്.എഫിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം ഗുജറാത്തിലെ കച്ചില്‍ നിന്ന് പാക് വംശജനായ മത്സ്യത്തൊഴിലാളിയെ ബി.എസ്.എഫ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha

























