എന്നും പട്ടിണി മാത്രമായിരുന്നു സമ്പാദ്യം, മൂന്ന് മക്കളും ഭക്ഷണമില്ലാതെ വിശന്നിട്ട് മൂത്രം വരെ കുടിച്ച ദിവസമുണ്ടായിരുന്നു... ആ അമ്മ പറയുന്നതിങ്ങനെ, പട്ടിണിയും ദാരിദ്ര്യവും മൂലം അമ്മ മൂന്ന് മക്കളെ വിറ്റു
പട്ടിണി കാരണം മരണപ്പെടുന്നവരുണ്ട്.എന്നാല്‍ പട്ടിണി മാറ്റാനായി മക്കളെയും കൊണ്ട് തെരുവില്‍ ജോലി ചെയ്യുന്നവരുമുണ്ട്.പട്ടിണിയും ദാരിദ്ര്യവും മൂലം മക്കളെ വരെ വില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
പട്ടിണി മൂലം ഒരമ്മ മൂന്ന് മക്കളെ വില്പനയ്ക്ക് വെച്ചു. കുട്ടികളെ വിറ്റ് കിട്ടുന്ന പണം കൊണ്ട് തനിക്കും ഭര്‍ത്താവിനും ഭക്ഷണം കഴിച്ച് കഴിയാമെന്ന ധാരണയിലാണ് കുട്ടികളെ വില്ക്കാന് തീരുമാനിച്ചതെന്ന് അല്‍ അറബിയ റിപോര്‍ട്ട് ചെയ്തു.താമസിക്കാന്‍ വീടില്ലാത്തവരാണ് ദമ്പതികള്‍.
വാടക കൊടുക്കാത്തതിനാല്‍ വീട്ടുടമസ്ഥന് ഇവരെ വാടക വീട്ടില്‍നിന്നും ഇറക്കിവിട്ടിരുന്നു. സിറ്റി മേയര്‍ സര്‍ക്കാര്‍ ചിലവില്‍ ദമ്പതികള്‍ക്ക് ഒരു ഷോപ്പ് ഇട്ട് കൊടുത്തിരുന്നുവെങ്കിലും അവര്‍ അതും വിറ്റ് കാശാക്കിയിരുന്നു.
https://www.facebook.com/Malayalivartha