ദക്ഷിണ ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു

ദക്ഷിണ ഇംഗ്ലണ്ടില്‍ ചെറു വിമാനവും ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. അപ്പര്‍ വിച്ചെന്‍ഡണിനടുത്ത വാഡെസ്ഡണ്‍ ആകാശത്തായിരുന്നു അപകടമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു സീറ്റ് ഹെലിക്കോപ്റ്ററും രണ്ടു സീറ്റ് സെസ്‌ന 151 ചെറുവിമാനവുമാണ് കൂട്ടിയിടിച്ചത്. രണ്ടു വ്യോമവാഹനങ്ങളില്‍ രണ്ടു പേര്‍ വീതമുണ്ടായിരുന്നു.
മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു. സംഭവത്തില്‍ വ്യോമ അപകട അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























