സ്പെയിൻ അറ്റോർണി ജനറൽ ജോസ് മാനുവേൽ മാസ അന്തരിച്ചു

സ്പെയിനിലെ അറ്റോർണി ജനറൽ ജോസ് മാനുവേൽ മാസ(66) അന്തരിച്ചു. അർജന്റീനയിലെ ബുവേനോസ് ആരിസിൽ വച്ചായിരുന്നു മരണം. മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
പ്രധാനമന്ത്രി മരിയാനോ റാഹോയ് ആണ് മരണ വിവരം പുറത്തുവിട്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കറ്റാലൻ നേതാക്കൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആളാണ് മാസ.
രാജ്യദ്രോഹത്തിനും വിപ്ലവം ഉണ്ടാക്കിയതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അഞ്ച് മുൻ മന്ത്രിമാരും രാജ്യം വിട്ടത്. 2016 നവംബറിലാണ് മാസ അറ്റോർണി ജനറലായി സ്ഥാനമേറ്റെടുത്തത്.
https://www.facebook.com/Malayalivartha























