ഫിറോസ്പൂരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിൽ വന്‍ ലഹരിമരുന്ന് വേട്ട

പഞ്ചാബില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഫിറോസ്പൂരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ഇത്തരത്തിൽ ലഹരിമരുന്ന് കടത്തുന്നത്. ബിഎസ്എഫും സംസ്ഥാന പോലീസും നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം ഹെറോയിന്‍, പിസ്റ്റള്‍, പാക്കിസ്ഥാന്‍ സിം എന്നിവയാണ് പിടികൂടിയത്.
ശനിയാഴ്ച പുലര്‍ച്ചെ ഫിറോസ്പൂര്‍ സെക്ടറില്‍ ബിഎസ്എഫ് പോസ്റ്റിനു സമീപമാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനില്‍നിന്നുള്ള ലഹരിമരുന്ന് മാഫിയയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
സുരക്ഷാസേനയും ലഹരികടത്തുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നൂറ് കോടിരൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് അറിയിച്ചു.
https://www.facebook.com/Malayalivartha























