Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖിലെ പാവങ്ങൾക്ക് വേണ്ടി സമ്മാനമായി കിട്ടിയ ആഡംബര ലംബോർഗിനി കാർ ലേലം ചെയ്യാനൊരുങ്ങി ഫ്രാൻസീസ് പാപ്പ

19 NOVEMBER 2017 11:39 AM IST
മലയാളി വാര്‍ത്ത

ലോകത്തിലേ സമാനതകള്‍ ഇല്ലാത്ത ആഢംബരക്കാര്‍ ഈ ഇടെയാണ് മാര്‍പ്പാപ്പക്ക് സമ്മാനമായി കിട്ടിയത്.ഫ്രാന്‍സീസ് പാപ്പക്ക് ഒരു ജീവിത ശീലമുണ്ട്. തന്റെ നിത്യ ഉപജീവനത്തിനും മറ്റുമല്ലാതെ ഒന്നും ആ പദവി വഴി അദ്ദേഹം കൈയ്യില്‍ കരുതില്ല. കിട്ടുന്ന എല്ലാ സമ്മാനവും..അത് എത്ര വിലപ്പെട്ടതാണേലും പാപ്പ ദാനം ചെയ്യും. സഭയുടെ പണപെട്ടിയിലേക്കും മുതലിലേക്കും വരവ് വയ്ക്കുകയുമില്ല. സഭയും വിശ്വാസവും വേറെ..സമ്മാനവും പണവും ഒക്കെ വേറെ.ഇതാണ് പാപ്പയുടെ നയം.

ആഡംബര കാര്‍ വിപണിയിലെ മുടിചൂടാമന്നരായ ലംബോര്‍ഗിനി കമ്പനി തങ്ങളുടെ പുതിയ ഒരു മോഡല്‍ കാര്‍ പോപ്പിന് സമ്മാനിച്ചു. രണ്ട് കോടിയില്‍പരം വില വരുന്ന ആ കാര്‍. എന്നാല്‍ ഞാന്‍ ഇത് എന്തു ചെയ്യും എന്നായിരുന്നു പാപ്പയുടെ ആദ്യ ചോദ്യം. കാരണം കര്‍ദ്ദിനാള്‍ ആയിരുന്നപ്പോഴും ബസിലും തീവണ്ടിയിലും ആയിരുന്നു പാപ്പയുടെ യാത്രകള്‍. കര്‍ദിനാള്‍ പോയിട്ട് താഴേ തലത്തിലുള്ള പള്ളി വികാരി പോലും കാറില്‍ അല്ലാതെ ഇന്ന് കേരളത്തില്‍ യാത്ര ചെയ്യില്ല എന്ന് ഓര്‍ക്കണം. വീട് വെഞ്ചരിക്കാന്‍ പോലും സ്ഥലത്തേ ഏറ്റവും വല്ല വണ്ടിക്ക് ചെന്ന് അവരേ ആനയിക്കണം. എന്നാല്‍ അവരുടെ തലവന്റെ വിനയം നോക്കുക..നമ്മുടെ കാഞ്ഞിരപ്പള്ളി മെത്രാന്‍ പോലും നിലവിലേ ആഢംബരകാര്‍ മാറ്റിയിട്ട് അര കോടിയുടെ മറ്റൊരുകാറാണ് പിരിവു നേര്‍ച്ച കാശ് എടുത്ത് വാങ്ങിച്ചത്.



കേരളത്തില്‍ ഈ ഇയിടെ മറ്റൊരു തിരുമേനി വാങ്ങിച്ചത് ഒന്നര കോടിയുടെ ബെന്‍സ് കാര്‍.ഇയാള്‍ മൂന്നാമത്തേ ആഢബരക്കാറായിരുന്നു വാങ്ങിക്കുന്നത്. ശ്രീ. ശ്രീ രവിശങ്കറിന്റേയും, മറ്റ് സ്വാമിമാരുടേയും വാഹന ഭ്രമത്തിനു ഒട്ടും കുറവില്ല. മിക്കവരും വിദേശത്തുനിന്നും കാര്‍ ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. വൈദീകര്‍ എല്ലാവരും ആഢബര കാര്‍ ഉപേക്ഷിക്കണം എന്ന് പാപ്പ 2013ല്‍ നിര്‍ദ്ദേശം നല്കിയിട്ടും ഒരു ഫലവും ഉണ്ടായില്ല. എന്തായാലും കിട്ടിയ കാര്‍ ലേലം ചെയ്ത് ഇറാഖിലേ ദരിദ്രര്‍ക്കായി കൊടുക്കുകയാണ് പാപ്പ.

ബോണറ്റില്‍ അദ്ദേഹം ഒരിക്കലും മായ്ക്കാനാകാത്ത കൈയ്യൊപ്പ് ചാര്‍ത്തി. ഇതുകൊണ്ട് തന്നെ വിപണി മൂല്യത്തിന്റെ 10 ഇരട്ടി മോഹ വില കാറിനു കിട്ടും എന്നാണ് കരുതുന്നത്. സ്വര്‍ണ്ണ ചായം കൊണ്ടലങ്കരിച്ച് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാന്‍ ശ്രേണിയില്‍ പെട്ട കാറാണ് പോപ്പിന് കമ്പനി സമ്മാനിച്ചത് . പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. 2018 ആദ്യം തന്നെ പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും.



പലപ്പോഴും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്‌കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. ''ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്'', ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.



ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം. പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി.



മാര്‍പാപ്പയ്ക്ക് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. പിന്നീട് ആഢംബര എസ്യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (12 minutes ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (42 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (46 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (59 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (1 hour ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (1 hour ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (1 hour ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (1 hour ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (1 hour ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (2 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

Malayali Vartha Recommends