പാക്കിസ്ഥാനിൽ ചാവേര്‍ ആക്രമണം തുടർക്കഥയാകുന്നു ; ഇരയായി പോലീസ് ഉദ്യോഗസ്ഥനും അംഗരക്ഷകനും

പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനും അംഗരക്ഷകനും കൊല്ലപ്പെട്ടു. എഐജി അഷ്റഫ് നൂറും അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. സ്ഫോടകവസ്തു ഘടിപ്പിച്ച ബൈക്ക് പോലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തിന് നേര്‍ക്ക് ഓടിച്ചുകയറ്റിയാണ് സ്ഫോടനം സൃഷ്ടിച്ചത്. സ്ഫോടനടത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ വലിയ പുകയുയര്‍ന്നുവെന്നും വാഹനം അഗ്നിക്കിരയാകുവായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha























