മോഡലിങ് താരത്തിന്റെ വാര്‍ഷിക ശമ്പളം 142 കോടി

മോഡലിങ് റാണിയായി കെന്‍ഡല്‍ ഡെന്നര്‍. പ്രതിവര്‍ഷം 142 കോടി രൂപയാണ് കര്‍ദാശിയാര്‍ കുടുംബത്തിന്റെ ഭാഗമായ കെന്‍ഡല്‍ ജെന്നര്‍ക്ക് ലഭിക്കുന്ന ശമ്പളം. 15 വര്‍ഷം നിലനിര്‍ത്തിയ ഗിസ്ലി ബുണ്‍ഡ്‌ചെനിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് പുതിയ മോഡലിങ് റാണിയായി കെന്‍ഡല്‍ ഡെന്നര്‍ കടന്നുവരുന്നത്. മോഡലിങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാമതായാണ് ഏറ്റവും ഒടുവിലത്തെ ഫോബ്‌സ് മാസികയുടെ പട്ടിക പുറത്തു വരുന്നതിനു മുമ്പ് വരെ ഗിസ്ലി വാണിരുന്നത്.
ക്രിസ്റ്റി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെ പിന്തള്ളിയാണ് ഏറ്റവും പണം വാരുന്ന മോഡലായി ജെന്നര്‍ മാറിയത്. മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയായാണ് ജെന്നറെ വിശേഷിപ്പിക്കുന്നത്. അതായത് മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ സാന്നിധ്യത്തിന്റെ ബലത്തിലാണ്. ജെന്നര്‍ കര്‍ദാശിയാന്‍സ് ടീമിന്റെ 'കീപിങ് അപ് വിത്ത് മോഡലിങ്' എന്ന ടെലിവിഷന്‍ ഷോയിലും സജീവമാണ്.
ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും, പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടിക, മോസ്റ്റ് ഗൂഗിളിഡ് പട്ടികയിലും മോഡലിങ് റാണിയായ ജെന്നര്‍ ഇടംനേടി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലേക്കാണ് എത്തുന്നത്.
അതേതുടര്‍ന്ന് എസ്റ്റീ ലൗഡര്‍, ലാ പെര്‍ല, അഡിഡാസ് ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളെല്ലാം ഈ വര്‍ഷം മോഡല്‍ ആയി ജെന്നറെ ആണ് തേടിയെത്തിയത്. 14ാം വയസില്‍ മോഡലിങ് രംഗത്തെക്കെത്തിയ ജെന്നര്‍ ലോസ് ഏഞ്ചല്‍സിലാണ് ജനിച്ചു വളര്‍ന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പങ്കെടുത്തു താരമായ ജെന്നര്‍ 2011 ലെ മെഴ്‌സിഡസ് ബെന്‍സ് ഫാഷന്‍ വീക്കിലും താരമായി.
https://www.facebook.com/Malayalivartha























