ഞാന്‍ സുന്ദരിയല്ലേ... അര്‍ബുദ രോഗം എന്റെ സൗന്ദര്യത്തെ ബാധിച്ചിട്ടുണ്ടോ... അര്‍ബുദരോഗിയായ മില്ലി സ്മിത് ചോദിക്കുന്നു,മില്ലിയുടെ ധൈര്യത്തെ കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

അര്‍ബുദ രോഗിയായ യുവതി തന്റെ മുടി കൊഴിച്ചില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്തകളില്‍ ഒന്ന്. ഒരുപാട് മുടിയുണ്ടായിരുന്ന എനിക്ക് അര്‍ബുദ രോഗം പിടിപെടുകയും അതിന് വേണ്ടി കീമോ ചെയ്യാന്‍ ആരംഭിച്ചത് കൊണ്ടുമാണ് മുടി കൊഴിഞ്ഞു തുടങ്ങിയതെന്നും അത് എന്റെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ലല്ലോ എന്നും അവര്‍ പോസ്റ്റില്‍ ചോദിക്കുന്നു. ഹള്‍ സ്വദേശിനിയായ മില്ലി സ്മിതാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടെന്‍ഷന്‍ കൊണ്ടും മാനസിക സംഘര്‍ഷം കൊണ്ടും പലര്‍ക്കും മുടി കൊഴിയാറുണ്ടെങ്കിലും അര്‍ബുദ രോഗം കാരണം ഒരാള്‍ക്ക് മുടി കൊഴിഞ്ഞിട്ടും അതിനെ എത്ര ലാഘവത്തോടെയാണ് പെണ്‍കുട്ടി കാണുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.പല തരത്തില്‍ മുടിയുള്ള പെണ്കുട്ടികളുണ്ട്. നീളമുള്ള മുടി,ചെറിയ മുടി, കട്ടി മുടി, കട്ടിയില്ലാത്ത മുടി, ശരീരത്തില്‍ മുടിയുള്ളവര്‍, ചുരുളന്‍ മുടി, തീരെ ഇല്ലാത്തവര്‍ അങ്ങനെ കുറെ പേരുണ്ട് .
ഞാന്‍ ഇപ്പോള്‍ തീരെ മുടിയില്ലാതാകാന്‍ പോകുകയാണ്, എന്നാലും എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ സന്തോഷവതി തന്നെയാണ്' സ്മിത് പറഞ്ഞു.ഗര്‍ഭകാല പ്രക്രിയയുടെ ഭാഗമായി നടത്തുന്ന പരിശാധനയിലാണ് യുവതിക്ക് സെര്‍വൈക്കല്‍ കാന്‍സറുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























