മാര്‍പാപ്പ ഇന്ന് മ്യാന്‍മറില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മ്യാന്‍മര്‍ സന്ദര്‍ശിക്കും. റോഹിങ്ക്യന്‍ പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. തിങ്കളാഴ്ച യാങ്കോണ്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍പാപ്പ താമസ്ഥലത്തേക്കുള്ള യാത്രമധ്യേ ജനങ്ങളെ ആശീര്‍വദിച്ചാണ് നീങ്ങുക. നാളെ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്ന് അറിയാനാണ് ആഗോളസമൂഹം കാത്തിരിക്കുന്നത്. അതേ സമയം, മ്യാന്‍മറില്‍ രോഹിങ്ക്യന്‍ അഭയാര്‍ഥികളെയും അവരുടെ പ്രതിനിധികളെയും മാര്‍പാപ്പ കാണില്ലെന്നാണ് റിപ്പോര്‍ട്ട്.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരികെ കൊണ്ട് പോകുന്നത് സംബന്ധിച്ച് മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. നവംബര്‍ 30ന് ബംഗ്ലാദേശിലെത്തുന്ന മാര്‍പാപ്പ അവിടെവെച്ച് റോഹിങ്ക്യന്‍ പ്രതിനിധികളുമായി കൂടികാഴ്ച നടത്തും.
https://www.facebook.com/Malayalivartha























