മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പിറന്നാളിന് സിംബാബ്‌വെയില്‍ പൊതുഅവധി

മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പിറന്നാളിന് സിംബാബ്‌വെയില്‍ പൊതുഅവധി. മുഗാബെയുടെ ജന്മദിനമായ ഫെബ്രുവരി 21 ന് ദേശീയ യുവജനദിനമായി ആഘോഷിക്കാനാണ് സിംബാബ്‌വെ സര്‍ക്കാരിന്റെ തീരുമാനം.കഴിഞ്ഞയാഴ്ച ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് മുഗാബെ രാജിവച്ചത്. ഭാര്യ ഗ്രേസിന് അധികാരം കൈമാറാന്‍ നീക്കം നടത്തവേ സൈന്യം ഇടപെട്ട് തടങ്കലിലാക്കുകയും തുടര്‍ന്ന് അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടി വരികയുമായിരുന്നു. 93കാരനായ മുഗാബെ 37 വര്‍ഷം ഭരിച്ചു.
ഭാര്യയെ പ്രസിഡന്റാക്കാനായി മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനന്‍ഗ്വാഗയാണ് ഇപ്പോള്‍ ഇടക്കാല പ്രസിഡന്റ്. എംനന്‍ഗ്വാഗ ഈയാഴ്ച മന്ത്രിസഭ രൂപീകരിച്ചേക്കും.
https://www.facebook.com/Malayalivartha























