ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണ

ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതു സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒപ്പം സിറിയന്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഇരുവരുടെയും ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























