ഗീതാ ഹോവി ന്യൂയോർക്കിൽ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

സ്റ്റാറ്റൻ ഐലന്റ്: സ്റ്റാറ്റൻ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63) അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റൻ ഐലന്റിലെ ബീമെന്റ് അവന്യുവിൽ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.
ശരീരത്തിൽ പതിനഞ്ചോളം കുത്തുകളേറ്റ ഗീതയെ റിച്ച്മോണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതിക്രൂരമായ കൊലപാതകമാണ് നടന്നത്. ഗീതയെ ആഞ്ഞ് കുത്തുന്നതു കണ്ട് അയൽവാസിയായ 56കാരൻ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിനു നേരെയും അക്രമി കത്തിവീശി. ഭാഗ്യം കൊണ്ടാണ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
സംഭവം അറിഞ്ഞ് കുതിച്ചെത്തിയ പൊലീസ് 27 വയസ്സ് പ്രായം വരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിനു മുമ്പ് ശീത ബാങ്കിൽ പോയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പരാജയപ്പെട്ട കവർച്ചാശ്രമമാണ് കൊലപാതകത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. യൂ എസിൽ മോഷണത്തിനുവേണ്ടിയുള്ള കൊലപാതകങ്ങൾ വർദ്ധിക്കുന്നതായാണ് റിപോർട്ടുകൾ.
https://www.facebook.com/Malayalivartha























