Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ഹാരി രാജകുമാരന്റെ ഭാര്യയായി മൂന്നു വയസ് മുതിർന്ന രണ്ടാംകെട്ടുകാരി മെഗാൻ മെർക്കൽ എന്ന കാനഡകാരി. ഡയാന രാജകുമാരിയുടെ മോതിരവുമണിഞ്ഞു ഡച്ചസ് ഓഫ് സസെക്‌സ്.

29 NOVEMBER 2017 02:08 AM IST
മലയാളി വാര്‍ത്ത

ലണ്ടൻ; ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശി ഹാരി രാജകുമാരന്റെ ഭാര്യയായി എത്തുന്നത് മൂന്നു വയസ് മുതിർന്ന രണ്ടാംകെട്ടുകാരി. അമ്മവഴി ആഫ്രിക്കൻ വംശജയും അച്ഛൻ വഴി ജർമൻ ബന്ധവുമുള്ള മെഗാൻ മെർക്കൽ എന്ന കാനഡകാരിയായ പുതിയ ‘’രാജകുമാരി’’യുടെ ജീവിത കഥ സിനിമയെ വെല്ലുന്ന നാടകീയതയും ഭാഗ്യത്തിന്റെ അകമ്പടിയോടെയുള്ള ഉയർച്ചകളും നിറഞ്ഞതാണ്. ഡയാന രാജകുമാരി അണിഞ്ഞ ഡയമണ്ട് റിങ് ഇനി മേഗൻ അണിയും.

തികച്ചും സാധാരണ കുടുംബത്തിൽ പിറന്ന് കഠിനാധ്വാനത്തിലൂടെ വളർന്ന മെർക്കൽ ഇനി കെൻസിംങ്ടൺ പാലസിലെയും ബക്കിംങ്ങാം കൊട്ടാരത്തിലെയും വിൻസർ കാസിലിലെയുമെല്ലാം ആഡംബരങ്ങളുടെ അവകാശിയായി വിരാജിക്കും.

കൊട്ടാരത്തിലെ മരുമകളാകുന്നതോടെ മെഗാന്റെ ഔദ്യോഗിക പദവി ‘’ഡച്ചസ് ഓഫ് സസെക്സ്’’ എന്നാകും.

ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയാണ് ഹാരി രാജകുമാരൻ. വിവാഹം മേയിൽ. അടുത്തവർഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരൻ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കെൻസിങ്ടൺ പാലസ് വൃത്തങ്ങൾ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ചാകും താലികെട്ട്.

പ്രൊട്ടസ്റ്റന്റുകാരിയായ മെഗാൻ മെർക്കൽ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കൻ സഭയുടെ ആചാരങ്ങൾ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയിൽ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും. നിയമപരമായ നടപടികളും പാസ്പോർട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാൾസിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരൻ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ചായിരുന്നു.

’ഡീൽ ഓർ നോ ഡീൽ’’ പരിപാടിയിലെ സ്യൂട്ട് ഗേളായി തുടക്കം.

ടെലിവിഷൻ ലൈറ്റ് ഡയറക്ടറായിരുന്നു ജർമൻ- ഇംഗ്ലീഷ് പാരമ്പര്യമുള്ള മെഗാന്റെ പിതാവ് തോമസ് മെർക്കൽ. ആഫ്രിക്കൻ അമേരിക്കൻ പാരമ്പര്യമുള്ള അമ്മ ഡോറിയ റാഗ് ലാൻഡ് ക്ലിനിക്കൽ തെറാപ്പിസ്റ്റും. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ മെഗാൻ സാമൂഹ്യ പ്രവർത്തനത്തിലും കാലിഗ്രാഫിയിലും ശ്രദ്ധയൂന്നി. പിന്നീട് മിനിസ്ക്രീനിലും ചില ഹോളിവുഡ് ചിത്രങ്ങളിലും അവസരം തേടി. അർജന്റീനയിലെ അമേരിക്കൻ എംബസിയിലും കുറച്ചുനാൾ ജോലി . വീണ്ടും ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധേയയായി. 2011 സെപ്റ്റംബറിൽ ആദ്യ വിവാഹം. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഫിലിം നിർമാതാവായ ട്രെവോർ ഈഗിൾസണുമായുള്ള വിവാഹത്തിന് രണ്ടുവർഷമേ ആയുസുണ്ടായുള്ളൂ. 2013ൽ ഇവർ പിരിഞ്ഞു.

പിന്നീട് ഹോളിവുഡിൽ താരപദവിയിലേക്കുള്ള വളർച്ച ആരെയും വിസ്മയിപ്പിക്കുന്നത് . കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറ്റി. 2016 മേയ് മാസത്തിൽ തന്റെ ടൊറന്റോ സന്ദർശനത്തിലാണ് ഹാരി രാജകുമാരൻ മെഗാനെ ആദ്യം നേരിൽ കാണുന്നത്. ഈ സൌഹൃദം പിന്നീട് പ്രണയമായി. ആറുമാസത്തോളമായി ഇരുവരും ഒരുമിച്ച് ലണ്ടനിലാണ് താമസം. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുവേദികളിൽ ഒരുമിച്ച് പങ്കെടുക്കുന്നതും പതിവായിരുന്നു. ഇടക്കിടക്ക് ഹാരി രാജകുമാരന്റെ കാനഡ യാത്രകൾ വാർത്തയിലിടം പിടിച്ചു.

ചാൾസ് രാജകുമാരനാണ് തന്റെ ഇളയപുത്രൻ ഹാരിയുടെ വിവാഹവാർത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. അപ്പോൾ മുതൽ ലോക മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിക്കുകയാണ്. പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഇവരുടെ പ്രണയവിശേഷങ്ങൾ മാത്രം. ബ്രിട്ടനിൽ രാജവംശത്തിന്റെ പ്രതാപം അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാകുകയാണ് ഈ വാർത്തകൾ. ഇരുവരുമൊന്നിച്ചുള്ള റൊമാന്റിക് ചിത്രങ്ങൾ മാധ്യമങ്ങളിൽ നിറയുന്നു.

പ്രണയിനിക്ക് മുന്നിൽ മുട്ടുകുത്തി നിന്നാണ് ഹാരി വിവാഹത്തിനുള്ള പ്രൊപോസൽ മുന്നോട്ട് വച്ചതെന്ന് മെഗാൻ മാധ്യമങ്ങളോട് പറഞ്ഞു.അന്ധമായ പ്രണയമായിരുന്നു തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞു.രണ്ടാഴ്ച്ച

കൂടുമ്പോൾ ഒരിക്കലെങ്കിലും കാണും. മേഗനും ഡയാന രാജകുമാരിയും നല്ല സുഹൃത്തുക്കളായിരുന്നു. തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഈ വിവാഹത്തിൽ ഏറെ സന്തോഷിച്ചേനെ. ഹരി രാജകുമാരൻ വേദനയോടെ വെളിപ്പെടുത്തി.
കെയ്റ്റ് രാജകുമാരി ധരിക്കുന്ന വസ്ത്രങ്ങൾ വാങ്ങാൻ എന്നും ആളുകളുടെ തിരക്കാണ്. വിവാഹ പ്രഖ്യാപന സമയത്തു മെഗാൻ ധരിച്ചിരുന്ന വസ്ത്രത്തിനായി കനേഡിയൻ ബ്രാൻഡ് വെബ്‌സൈറ്റിലേക്ക് ആളുകൾ ഇടിച്ചുകയറി. സൈറ്റ് ഹാങ്ങായി. ഈ വസ്ത്രത്തിന്റെ വില പുറത്തായിട്ടില്ല എന്നാൽ സമാന ഡിസൈനിലുള്ള വസ്ത്രത്തിന്റെ വില 450 പൗണ്ടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (1 hour ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (2 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (2 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (2 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (2 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (2 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (2 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (3 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (3 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (4 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (4 hours ago)

Malayali Vartha Recommends