നിങ്ങള്‍ക്ക് ലൈംഗിക ശേഷി കുറവുണ്ടോയെന്ന് മൊബൈലിലൂടെ അറിയാം, ഇതാ വരുന്നു അതിനായി ഒരു ആപ്പ്....

നിങ്ങള്‍ക്ക് ലൈംഗിക ശേഷി കുറവുണ്ടോയെന്ന്് സംശയമുണ്ടെങ്കില്‍ പരിശോധിക്കാം.അതിനായി പുതിയ ആപ് വരുന്നു. ഉപയോഗിക്കുന്ന വ്യക്തികളുടെ ലൈംഗിക ശേഷി കണക്ക് ശേഖരിച്ച് വെക്കുന്ന സമാര്‍ട്ട് ഗര്‍ഭ നിരോധന ഉറകള്‍ ഉടന്‍ വിപണിയിലിറങ്ങും. ഇംഗ്ലണ്ടിലെ നോട്ടിങാംഷെയറിലുള്ള പ്രമുഖ ഗര്‍ഭ നിരോധന ഉറ കമ്പനിയായ ബ്രിട്ടീഷ് കോണ്ടംസ് ആണ് ഈ പുത്തന്‍ കണ്ടുപിടിത്തത്തിന് പിന്നില്‍.
നുതന സാങ്കേതിക വിദ്യകളോടെയാണ് ഈ ഉറ പുറത്തിറങ്ങുന്നത്. ഉറയുടെ അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു റിംഗിലാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റിംഗില്‍ ഘടിപ്പിച്ചിട്ടുള്ള നാനോ ചിപ്പ് ബ്ലൂ ടൂത്തിന്റെ സഹായത്താല്‍ മൊബൈലുമായി ബന്ധിപ്പിക്കും. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തു വെച്ചിട്ടുള്ള ഈ കമ്പനിയുടെ ആപ്പിലേക്ക് പിന്നീട് ലൈംഗിക ബന്ധത്തിനിടയിലെ വിവരങ്ങള്‍ ശേഖരിക്കപ്പെടും.
ഉദ്ധാരണം എത്ര സമയം നീണ്ടു നിന്നു, എത്ര പ്രാവശ്യം പങ്കാളിയുമായി ബന്ധപ്പെട്ടു, എത്ര ഇടവേളകള്‍ ഉണ്ടായി തുടങ്ങി എല്ലാ കാര്യങ്ങളും ഫോണിനുള്ളില്‍ ശേഖരിക്കപ്പെടും. ഈ കണക്കുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ആപ്പിലുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം.
https://www.facebook.com/Malayalivartha























