പാക്കിസ്ഥാനിലെ കാർഷിക സർവകലാശാലയിൽ ഭീകരാക്രമണം; ഒൻപത് മരണം

പാക്കിസ്ഥാനിലെ പെഷാവാറിൽ കാർഷിക സർവകലാശാലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് മരണം. 36 പേർക്ക് പരിക്കേറ്റു. ബുർഖ ധരിച്ചെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ടെഹ്‌രിക് ഇ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
ക്യാംപസിനുള്ളില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓട്ടോറിക്ഷയിലാണ് ഭീകരര്‍ എത്തിയത്. സര്‍വകലാശാല ഗേറ്റിലെത്തിയ ഭീകരര്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം ഹോസ്റ്റലിലേക്ക് കടന്നുകയറുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ കൈബറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു വിദ്യാര്‍ഥികള്‍ക്കും രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ക്കും ഒരു പോലീസുകാരനും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha























