ഈ വൃദ്ധന്റെ ആരോഗ്യരഹസ്യത്തിന് പിന്നില്‍ പെട്രോള്‍,ദിവസവും കുടിക്കുന്നത് 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെ,പെട്രോള്‍ കുടി തുടങ്ങിയിട്ട് 42 വര്‍ഷമായി, ഈ മനുഷ്യന്റെ ജീവിതകഥ ഇങ്ങനെ

പെട്രോള്‍ കുടിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവിതം അത്ഭുതമാകുന്നു. ചൈനയിലെ ചെന്‍ ഡേജുന്‍ എന്നയാളാണ് കഴിഞ്ഞ 42 വര്‍ഷമായി പെട്രോള്‍ കുടിച്ച് ജീവിക്കുന്നത്. ഇയാള്‍ ദിവസവും 3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെയാണ് കുടിക്കുന്നത്.കുടിക്കുന്ന പെട്രോളിന്റെ കണക്ക് എടുത്തിട്ടില്ലെങ്കിലും ഇയാള്‍ ഇതുവരെ 1.5 ടണ്‍ പെട്രോള്‍ കുടിച്ചിട്ടുണ്ടെന്നാണ് സൂചന.
1969 മുതലാണ് ചെന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കുടിക്കാന്‍ ആരംഭിച്ചത്. അതികലശലായ ചുമയും നെഞ്ച് വേദനയും വന്ന ചെന്നിനെ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ക്കൊന്നും കഴിഞ്ഞില്ല. തുടര്‍ന്ന് ആരോ പറഞ്ഞതനുസരിച്ച് ഇയാള്‍ മണ്ണെണ്ണ കുടിക്കാന്‍ ആരംഭിച്ചു.
തുടര്‍ന്ന് 2001 ഓട് കൂടി പെട്രോള്‍ കുടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത്രയും പെട്രോള്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നത് അപകടമാണെന്നിരിക്കെ ദിവസവും പെട്രോള്‍ കുടിക്കുന്ന ചെന്നിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























