അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന റൊമാനിയൻ മുൻ രാജാവ് മൈക്കിൾ ഒന്നാമൻ അന്തരിച്ചു

റൊമാനിയയിലെ മുൻ രാജാവ് മൈക്കിൾ ഒന്നാമൻ(96) അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഒരുപാട് നാളായി ചികിത്സയിലായിരുന്നു. സ്വിറ്റ്സർലാന്റിൽ വച്ചായിരുന്നു മരണം. മൈക്കിൾ രാജാവ് രണ്ടു തവണ റൊമാനിയ ഭരിച്ചിരുന്നു.
1927-1930 കാലയളവിലാണ് ആദ്യം ഭരണം ഏറ്റെടുക്കുന്നത്. പിന്നീട് 1940ൽ അദ്ദേഹത്തിന്റെ പിതാവ് കരോൾ രണ്ടാമൻ രാജാവിനെ പട്ടാള ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ വീണ്ടും രാജാവായി അധികാരമേറ്റു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയതോടെ രാജവാഴ്ച അവസാനിച്ചു. 1944 ഓഗസ്റ്റിൽ റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറിയതിൽ നിർണായക പങ്ക് വഹിച്ചു.
നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കിയ ശേഷമാണ് സഖ്യകക്ഷികളുടെ ഭാഗമായത്.
https://www.facebook.com/Malayalivartha























