ഞാന്‍ വിരൂപയല്ല...തെറ്റായ പ്രചരണങ്ങള്‍ നടത്തിയവരെല്ലാം പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്?, ഈ രൂപമാകാന്‍ കാരണമായതിനെ കുറിച്ച് വെളിപ്പെടുത്തി സഹര്‍ തബാര്‍

സഹര്‍ തബാര്‍ എന്ന വിരൂപയായ പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.ഒരു നടിയോടു തോന്നിയ കടുത്ത ആരാധന ഒടുവില്‍ ഈ പെണ്‍കുട്ടിയുടെ ജീവിതം തന്നെ ഇല്ലാതെയാക്കി. സമൂഹമാധ്യമത്തിന്റെ പ്രിയവിഷയമായി ഈ പെണ്‍കുട്ടി മാറി.ആദ്യമൊക്കെ കാണാന്‍ ഏറെ സുന്ദരിയായിരുന്നു. പക്ഷേ ആഞ്ചലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ചത് മുതല്‍ അവള്‍ വിരൂപയായി മാറി.
ആഞ്ചലീന ജോളിയുടെ കടുത്ത ആരാധികയായ ഈ ഇറാനിയന്‍ പെണ്‍കുട്ടി ആഞ്ചലീന അന്‍പതോളം സര്‍ജറികള്‍ ചെയ്ത് അവസാനം മുഖം സോംബികളെപ്പോലെ വികൃതമായെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വന്നത്.എന്നാല്‍ അത് തെറ്റാണെന്ന് പറഞ്ഞ് സഹര്‍ രംഗത്തെത്തിയിരിക്കുകയാണ്.തന്റെ മുഖത്ത് അമ്പതു സര്‍ജറികള്‍ നടത്തിയെന്നത് വാസ്തവ വിരുദ്ധമാണെന്നു സഹര്‍ പറയുന്നു.
തന്നെക്കുറിച്ച് ഇത്തരം പ്രചരണങ്ങള്‍ നടത്തിയവരെല്ലാം പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? അവര്‍ സാങ്കേതികവിദ്യയെക്കുറിച്ചോ മേക്കപ്പിനോ കുറിച്ചോ ഒന്നും കേട്ടിട്ടേയില്ലെന്നു തോന്നുന്നുവെന്നും സബര്‍ പറഞ്ഞു. അമ്പതു സര്‍ജറികള്‍ ചെയ്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും വെറും ഒരു സര്‍ജറി മാത്രമേ തന്റെ മുഖത്തു ചെയ്തിട്ടുള്ളുവെന്നും സബര്‍ പറഞ്ഞു. ഇതു വ്യക്തമാക്കിയുള്ളൊരു പോസ്റ്റും സബര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
തന്നെയും തന്റെ കുടുംബത്തെയുംകുറിച്ച് ചില പേജുകളില്‍ വന്ന കാര്യങ്ങള്‍ അസൂയ മൂത്തു പലരും നടത്തിയ കുപ്രചരണങ്ങളാണ്. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ യാതൊരു ദയയും ഇല്ലാതെ മറ്റുള്ളളരെ വിധിക്കുകയാണ്. സഹര്‍ തബാര്‍ എന്ന പേര് നിങ്ങള്‍ വിചാരിക്കുന്നതിലുപരി നല്ലൊരു രീതിയില്‍ ലോകം മുഴുവന്‍ അറിയപ്പെടും, അന്ന് ചിന്തിക്കാതെ പറഞ്ഞുകൂട്ടിയ കാര്യങ്ങളുടെ പേരില്‍ ഒരുപാടുപേര്‍ ഖേദിക്കും. എന്റെ ഇഷ്ടങ്ങളെ ദയവായി ബഹുമാനിക്കൂ.'' സഹര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























