കാലിഫോര്‍ണിയയിൽ കാട്ടുതീ പടരുന്നു; 27,000 പേരെ മാറ്റി പാർപ്പിച്ചു

തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്‍റുറ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചതിനെത്തുടർന്ന് നിരവധി വീടുകൾ കത്തി നശിച്ചു. 27,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
വളരെ ശക്തമായ കാറ്റ് വീശിയിരുന്നു. ഇതോടെ വളരെ വേഗതത്തിൽ കാട്ടുതീ പടർന്നു പിടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു.
കാട്ടുതീ നിയന്ത്രിക്കാൻ കഴിയാനാകാത്തവിധം പടരുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വെന്‍റുറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























