സിറിയയിൽ വീണ്ടും മിസൈൽ ആക്രമം; പ്രകോപനവുമായി ഇസ്രായേൽ

സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിൽ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ മിസൈലാക്രമണം നടത്തുന്നത്. സിറിയൻ സൈനീക കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. എന്നാൽ മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.
എന്നാൽ ആക്രമണത്തിന് പിന്നാലെ ഇസ്രായേലി ജെറ്റുകള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് സിറിയ തിരിച്ചടിച്ചതായി അല്‍ മയാദീന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ദമസ്‌ക്കസിനു സമീപമുള്ള സൈനിക കേന്ദ്രത്തിനു നേരെ കഴിഞ്ഞ ശനിയാഴ്ച സമാനമായ രീതിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























