ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി?

ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി ആരാണെന്ന് ചോദിച്ചാല്‍ തന്റെ മകളാണെന്ന് എല്ലാ അമ്മമാരും പറയും. എന്നാല്‍ ആരു കണ്ടാലും ഒന്നു നോക്കിപ്പോകുന്ന അത്രയും സുന്ദരിയായ ഒരു കുട്ടിയുണ്ട്. ഈ സുന്ദരി കുട്ടിയുടെ പേരാണ് അനസ്താസ്യ നയാസേവ. ഔദ്യോഗികമായി ആരും നയാസേവയെ ലോകത്തിലെ സുന്ദരിയായ കുട്ടിയായി തെരഞ്ഞടുത്തിട്ടില്ല. എങ്കിലും ആരു കണ്ടാലും അവള്‍ക്ക് ആ പദവി നല്‍കി പോകും.
നയാസേവയുടെ അമ്മയായ അന്നയാണ് മകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മകളുടെ ഫോട്ടോയ്ക്ക് നല്ല കമന്റുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ മകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങി അതില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് റഷ്യക്കാരിയായ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി എന്ന് പറഞ്ഞ് ദിവസം തോറും കമന്റുകള്‍ ഇടുന്നത്. കമന്റുകള്‍ക്ക് പുറമെ നിരവധിയാളുകള്‍ പിന്തുടരാന്‍ കൂടി തുടങ്ങിയതോടെ നയാസേവ പെട്ടെന്നു തന്നെ സമൂഹ മാധ്യത്തില്‍ താരമായി.
https://www.facebook.com/Malayalivartha























