ഇസ്രായേലിന്റെ തലസ്ഥാന പ്രഖ്യാപനം ; യു എസ് തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ഇന്ത്യ

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യ. പലസ്തീൻ ഈ വിഷയത്തില്‍ തങ്ങളുടെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി. നേരത്തെ ബ്രിട്ടണും തീരുമാനത്തെ എതിർത്തിരുന്നു.
പലസ്തീൻ വിഷയത്തില്‍ ഇന്ത്യയുടേത് സ്വതന്ത്ര നിലപാടാണെന്നും മൂന്നാമതൊരു രാജ്യത്തിന് തങ്ങളുടെ നിലപാടിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബുധാനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. കൂടാതെ ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























