യുഎസ് ക്ഷമയെ പരീക്ഷിക്കുന്നു; യുദ്ധ ഭീഷണിയുമായി ഉത്തര കൊറിയ

യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ നടത്തുന്ന യുദ്ധാഭ്യാസ പ്രകടനങ്ങളിൽ നീരസം പ്രകടിപ്പിച്ച് ഉത്തര കൊറിയ. ഇത്തരം പ്രകടനത്തിലൂടെ യുഎസും പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പ്രകോപനം തുടരുകയാണെങ്കിൽ ആണവയുദ്ധം അനിവാര്യമാകുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.
രാജ്യാന്തരതലത്തിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അവസ്ഥ ദുർബലമാണെന്ന് അമേരിക്കൻ ചാരസംഘടന തലവൻ മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെയാണു പോംപിയോ വെല്ലുവിളിക്കുന്നതെന്നും തങ്ങളുടെ ക്ഷമയെപ്പറ്റി യുഎസിനു തെറ്റിദ്ധാരണകളൊന്നും വേണ്ടെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ആണവയുദ്ധത്തിനു തുടക്കമിടാനാണ് യുഎസിന്റെ തീരുമാനമെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha























