പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷം; നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കാനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കാനൊരുങ്ങുകയാണ്. പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.
പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പലസ്തീൻ സന്ദർശനത്തെ കുറിച്ച് സൂചന നൽകിയത്. സന്ദർശനം എന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. മോദി കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha























