രാജ്യാതിര്‍ത്തി കടക്കുന്ന യുഎസ് ഡ്രോണുകള്‍ വെടിവച്ചിടാന്‍ പാക് സേനയ്ക്ക് വ്യോമസേന മേധാവിയുടെ നിര്‍ദേശം

രാജ്യാതിര്‍ത്തി കടക്കുന്ന യു.എസ് ഡ്രോണുകള്‍ വെടിവച്ചിടാന്‍ പാക് സേനയ്ക്ക് വ്യോമസേന മേധാവിയുടെ നിര്‍ദേശം. യു.എസിനെ എന്നല്ല ആരെയും വ്യോമാതിര്‍ത്തി ലംഘിക്കാന്‍ അനുവദിക്കില്ലെന്നും വ്യോമസേനാ മേധാവി സൊഹൈല്‍ അമാന്‍ വ്യക്തമാക്കി. പ്രാദേശിക സമത്വത്തെ തകര്‍ക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും സൊഹൈല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക്കിസ്ഥാന്‍ ആദിവാസി മേഖലയില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൊഹൈല്‍ സേനയ്ക്ക് നിര്‍ദേശം നല്‍കിയത്.
യുഎസിന്റെ അപ്രഖ്യാപിത മിസൈല്‍ ആക്രമണങ്ങള്‍ പാക്കിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. 2004 മുതല്‍ ഇത്തരം ലംഘനങ്ങള്‍ നടക്കുന്നുണ്ട്. 2017 നവംബര്‍ 30 വരെയുള്ള എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ സി.ഐ.എ ആണെന്നും സൊഹൈല്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























