യുദ്ധ ഭീഷണി; മധ്യസ്ഥ ശ്രമവുമായി റഷ്യ

ആണവ യുദ്ധ ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തിയതോടെ മധ്യസ്ഥ ശ്രമവുമായി റഷ്യ. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശനം രൂക്ഷമായതോടെയാണ് റഷ്യയുടെ ഇടപെടൽ. ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് യുഎൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചു.
യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ നടത്തുന്ന യുദ്ധാഭ്യാസ പ്രകടനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ഉത്തര കൊറിയ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. പ്രകോപനം തുടരുകയാണെങ്കിൽ ആണവയുദ്ധം അനിവാര്യമാകുമെന്നാണ് ഉത്തരകൊറിയ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാമെന്ന നിലപാടുമായി റഷ്യ മുന്നോട്ട് വരുന്നത്. ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സിയാണ് ഇതുസബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























