മര്യാദക്കാര്‍ക്ക് കിടിലന്‍ സമ്മാനം....

ജയിലിലായാലെന്താ മര്യാദക്കാര്‍ക്ക് കിടിലന്‍ സമ്മാനവുമായി ജയില്‍ അധികൃതര്‍. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് അപൂര്‍വസമ്മാനം പ്രഖ്യാപിച്ച ജയില്‍ സ്ഥിതി ചെയ്യുന്നത്. ജയിലില്‍ നല്ല നടപ്പുകാര്‍ക്കും ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കും സെക്‌സിന് അവസരം നല്‍കിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. ലൈംഗികബന്ധത്തിന് അനുമതി ലഭിച്ചവരെയും ഒരു ലൈംഗിക പങ്കാളിയെയയും പ്രത്യേക മുറിയിലാക്കിയാണ് ഇതിന് അവസരം നല്‍കുന്നത്.
എത്ര തടവുകാര്‍ക്ക് ജയിലിലെ ഈ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. സമീപ വര്‍ഷങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. ഈ സമ്മാനം പ്രതീക്ഷിച്ചിട്ടാണോ എന്തോ കൂടുതല്‍ കുറ്റവാളികള്‍ നല്ല നടപ്പിലാണ്.
നല്ല നടപ്പുകാര്‍ക്ക് ലൈംഗികബന്ധം സമ്മാനം നല്‍കുന്നതിന് പുറമെ കുടുംബാംഗങ്ങളുമായും കുട്ടികളുമായും കൂടിക്കാഴ്ചയ്ക്കും അവസരം നല്‍കുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചതില്‍ പിന്നെ വിക്‌ടോറിയ ജയിലിലെ തടവുകാരില്‍ ഭൂരിപക്ഷവും നല്ല നടപ്പിലാണ്.
https://www.facebook.com/Malayalivartha























