ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയെത്തുടര്‍ന്ന് അശാന്തമായ ഗാസ സിറ്റിയില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയെത്തുടര്‍ന്ന് അശാന്തമായ ഗാസ സിറ്റിയില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നു വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. പ്രസിഡന്റ് പറഞ്ഞു.
ഇസ്രായേലും പാലസ്തീനും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതിനായി യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ഇതിനിടയില്‍ ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത് ശരിയായ തീരുമാനം തന്നെയാണെന്ന് കാണിച്ച് വൈറ്റ് ഹൗസ് രംഗത്തുവന്നു.
ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയെ സംഘര്‍ഷഭൂമിയാക്കുമോ എന്ന ചോദ്യത്തിന് മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നെങ്കില്‍ അക്കാര്യത്തില്‍ സത്യസന്ധത പാലിക്കേണ്ടതുണ്ടെന്ന് ഷാ വ്യക്തമാക്കി.
ജറൂസലം ആണ് തലസ്ഥാനമെന്ന ‘സത്യം’ അംഗീകരിക്കുന്നത് അതിന്റെ ആദ്യപടിയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് ട്രംപ് ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചത്.
https://www.facebook.com/Malayalivartha























