" ഇസ്രയേൽ വിഷയത്തിൽ പശ്ചിമേഷ്യ പുകയുന്നു"; അറബികള്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇസ്രയേല്‍ മന്ത്രിയുടെ ആഹ്വാനം

അറബി വ്യാപാരികള്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഇസ്രയേലി പ്രതിരോധ മന്ത്രി അവിഗ്ദോര്‍ ലിബര്‍മാന്‍ രംഗത്ത്.
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇസ്രയേലിലെ അറബ് വംശജര്‍ പ്രകടനം നടത്തിയതിനാണ് അവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്.
ഇത്തരം പ്രതിക്ഷേധങ്ങള്‍ക്ക് എതിരെയാണ് അറബ് വ്യാപാരികളുടെ ഉത്പന്നങ്ങള്‍ ഇസ്രയേലുകാര്‍ വാങ്ങരുതെന്ന നിര്‍ദേശം പ്രതിരോധ മന്ത്രി നടത്തിയത്. മാത്രമല്ല മേഖലയിലെ അറബ് വംശജര്‍ ഇസ്രയേലുകാരല്ല എന്നും അദ്ദേഹം പറഞ്ഞു.ലിബര്‍മാന്റെ പ്രസ്താവന അറബ് ഭൂരിപക്ഷമുള്ള മേഖല രാജ്യത്തിന് നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാക്കുമെന്നും പൊതു സുരക്ഷാകാര്യ മന്ത്രി ഗിലാദ് എര്‍ദാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























