ഷെറിൻ മാത്യുവിന് സ്നേഹ സ്മാരകവുമായി റിച്ചർഡ്സൺ കമ്മ്യൂണി

അകാലത്തിൽ വിട്ടുപിരിഞ്ഞ ഷെറിൻ മാത്യുവിന് സ്നേഹ സ്മാരകവുമായി റിച്ചർഡ്സൺ കമ്മ്യൂണി.റിച്ചർഡ്സൺ സിറ്റിയുടെ സമീപത്തുള്ള അലൻസിറ്റിയിലെ ശ്മശാനത്തിലാണ് ഷെറിൻ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തത്. എന്നാൽ പോലും തങ്ങളുടെ പൊന്നോമന കുരുന്നിന് സ്ഥിര സ്മാരകം ഉയർത്തണമെന്ന ഉദ്ദേശത്തോടെ രംഗത്ത് വന്നിരിക്കുകയാണ്റിച്ചർഡ്സൺ കമ്മ്യൂണി. റിച്ചർഡ്സണിലെ നിവാസികൾ മുൻ കൈയെടുത്ത് ഫ്യൂണറൽ ഹോമായ റസ്റ്റ്ലാന്റിൽ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയൽ പാർക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 30 ന് നടത്തപ്പെടും.
മെമ്മോറിയൽ പാർക്കിൽ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബൺ കട്ടിങ്ങ് സെറിമണിയും തദവസരത്തിൽ നടക്കുമെന്ന് ഫ്യൂണറൽ ഹോം അസി. ഡയറക്ടർ അറിയിച്ചു.
30 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മെമ്മോറിയൽ സർവ്വീസും 4 മുതൽ 4.30 വരെ ബെഞ്ച് സമർപ്പണവും തുടർന്നു ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമായി ആയിരത്തോളം പ്രാവുകളെ പറത്തുന്ന ചടങ്ങും നടക്കും.
https://www.facebook.com/Malayalivartha
























