ഗ്ളോബല്‍ ടീച്ചേഴ്സ് പ്രൈസ് ലിസ്റ്റില്‍ അഭിമാനമായി ഇന്ത്യന്‍ വംശജനും

ഇത്തവണ ഗ്ളോബല്‍ ടീച്ചേഴ്സ് പ്രൈസ് ലിസ്റ്റില്‍ ഭാരതീയർക്ക് അഭിമാനമായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന് . ഡാലസില്‍ നിന്നുള്ള അദ്ധ്യാപകനുമായ ആകാശ് പട്ടേലിനെ 2018 ഗ്ലോബല്‍ ടീച്ചേഴ്സ് പ്രൈസിനുവേണ്ടി മത്സരിക്കുന്ന 50 ഫൈനലിസ്റ്റുകളില്‍ ഒരാളായി തിരഞ്ഞെടുത്തത്.
മുപ്പത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അഞ്ചു ഭാഷകള്‍ സംസാരിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള ആകാശ് പട്ടേല്‍ ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോമസ് ജെ റസ്ക്ക് മിഡില്‍ സ്കൂള്‍ അദ്ധ്യാപകനാണ്.ഒക്കലഹോമ സ്കൂളില്‍ അധ്യാപകനായിരുന്ന ആകാശ് ഇപ്പോള്‍ ഡാലസില്‍ സ്പാനിഷ് പഠിപ്പിക്കുന്നു.
ഒരു മില്യണ്‍ ഡോളറാണ് ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജന്‍ സണ്ണി വര്‍ക്കി സ്ഥാപിച്ച വര്‍ക്കി ഫൗണ്ടേഷന്‍ സമ്മാനമായി നല്‍കുന്നത്.
https://www.facebook.com/Malayalivartha
























