യമന് നേരെ വ്യോമാക്രമണം: എട്ട് കുട്ടികളടക്കം 68പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്

യമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് കുട്ടികളടക്കം 68പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തായിസ് ഗവര്‍ണറേറ്റിലെ അല്‍ ഹെയ്മയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ആക്രമണത്തെ സംബന്ധിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കണക്കുപ്രകാരം ഹൂതി വിമതര്‍ക്കെതിരെ 2015 മുതല്‍ സൗദി സഖ്യസേന നടത്തിവരുന്ന വ്യോമാക്രമണങ്ങളിൽ, യമനില്‍ കുട്ടികളടക്കം പതിനായിരത്തിലേറെ സാധാരണക്കാരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























