ട്രംപിനെക്കാള്‍ ആരാധകര്‍ ഒബാമയ്ക്ക് ; ട്രംപിന്റെ രാഷ്ട്രീയ ഭാവി മുൾമുനയിൽ

യു.എസില്‍ അന്നും ഇന്നും ബരാക് ഒബാമയോടുള്ള ജനങ്ങളുടെ ആരാധനയ്ക്ക് യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ല. ഒബാമ എന്നും ജനങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് തന്നെയായിരുന്നു. യാതൊരു വിധത്തിലുള്ള വർണ വിവേചനവും തന്റെ ജനങ്ങളോട് കാണിക്കാതെ എല്ലാവരെയും ഒരുപോലെ കണ്ട ആ മഹാപ്രതിഭ അമേരിക്കയുടെ ആരാധനാ പുരുഷനായതിൽ യാതൊരുവിധ അത്ഭുതവുമില്ല. പ്രശസ്തമായ പൊതുജനാഭിപ്രായസര്‍വേയിലാണ് നിലവിലെ പ്രസിഡന്റിനെ മൂന്നുശതമാനം വോട്ടുകള്‍ക്ക് പിന്നിലാക്കി മുന്‍പ്രസിഡന്റ് ഒന്നാമനായത്. കഴിഞ്ഞവര്‍ഷത്തെ സര്‍വേയുമായി താരതമ്യംചെയ്യുമ്ബോള്‍ ട്രംപിനും ഒബാമയ്ക്കും ഇടയിലുള്ള അകലംകുറഞ്ഞിട്ടുണ്ട്. 2016-ല്‍ ഏഴുശതമാനം വോട്ടിനാണ് ഒബാമ ഒന്നാമനായത്.
എന്നാൽ ആരാധ്യവനിതയെന്ന ബഹുമതി ഹില്ലരി ക്ലിന്റണ്‍ നേടിയെടുത്തു. മിഷേല്‍ ഒബാമയെ രണ്ടുശതമാനം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈനേട്ടം. അതെ സമയം പ്രഥമവനിത മിലാനിയ ട്രംപിന് ലഭിച്ചത് ഒരുശതമാനം വോട്ടുമാത്രമാണ്.
https://www.facebook.com/Malayalivartha
























