വഴിയാത്രികനെ ഇടിച്ചിട്ട കാറിനെ ക്രിസ്‍മസ് അപ്പൂപ്പന്‍ ഓടിച്ചിട്ടു പിടിച്ചു പോലീസിനെ ഏൽപ്പിച്ചു

റോഡു മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്ന ക്രിസ്മസ് അപ്പൂപ്പനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
രണ്ടാഴ്ചകള്‍ക്കു മുമ്പാണ് പാരീസില്‍ ചർച്ചയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് പാപ്പയുടെ വേഷത്തില്‍ ബൈക്കിൽ നഗരം ചുറ്റുകയായിരുന്ന ക്രിസ് എന്നയാളാണു വീഡിയോയിലെ കേന്ദ്ര കഥാപാത്രം. ബൈക്കിൽ നഗരം ചുറ്റുന്നതിനിടയിൽ ഒരു കാർ വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു എന്നാൽ ക്രിസ് വിട്ടുകൊടുത്തില്ല കാറിനെ പിന്തുടര്‍ന്നു പിടിച്ചു.
ട്രാഫിക് സിഗ്നലിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്ന വഴിയാത്രികനെ പാഞ്ഞെത്തിയ കറുത്ത കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം അതിവേഗത്തില്‍ പാഞ്ഞുപോകുകയായിരുന്നു. എന്നാൽ ക്രിസ് കാറിനെ പിന്തുടര്‍ന്നു നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ വേഗത്തിൽ ഡ്രൈവർ കാർ ഓടിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ മരണപ്പാച്ചിലുകള്‍ക്കൊടുവില്‍ റോഡിലുണ്ടായിരുന്ന പൊലീസിന്‍റെ സഹായത്തടെയാണ് വാഹനം പിടികൂടി. ഒടുവിൽ വാഹനം ഓടിച്ചിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























