Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അന്ധയായ ബാബ വാന്‍ഗയുടെ പ്രവചനം ലോകത്തെ ഞെട്ടിക്കുന്നു; വാന്‍ഗയുടെ രണ്ടാം പ്രവചനം 2018ൽ യാഥാര്‍ഥ്യമാകുമോ?

31 DECEMBER 2017 10:49 AM IST
മലയാളി വാര്‍ത്ത

അമേരിക്കയെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഭീകരസംഘടനയായ ഐസിസിന്റെ വരവ്, യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയും ബ്രക്‌സിറ്റുമെല്ലാം പ്രവചിച്ച ബാബ വാന്‍ഗയുടെ പുതുവര്‍ഷത്തെ കുറിച്ചു പറഞ്ഞൊരു പ്രവചനം ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആഗോള സാമ്പത്തിക ശക്തികള്‍ മാറിമറയുമെന്നാണ് ബാബ വാന്‍ഗയുടെ ഒരു പ്രവചനം. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയൊരു ഊര്‍ജം ലഭിക്കുമെന്നും വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. ആദ്യത്തേത് ചൈനയുടെ വന്‍ കുതിപ്പാണ് അവര്‍ സൂചിപ്പിച്ചത്. രണ്ടാമത്തേത് പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഊര്‍ജം പുറത്തുവരുമെന്നതും.

ആരാണ് ബാബ വാന്‍ഗ എന്നറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. അന്ധയായ ബള്‍ഗേറിയക്കാരിയാണിവര്‍. തന്റെ 85 ാം വയസില്‍ 1996ല്‍ മരിച്ചു. പക്ഷേ അവര്‍ നടക്കാനിരിക്കുന്ന പ്രധാന സംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. 51ാം നൂറ്റാണ്ട് വരെ. 51ാം നൂറ്റാണ്ടിന് ശേഷമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ല. കാരണം അതോടെ ലോകം അവസാനിക്കുമെന്നാണ് വാന്‍ഗയുടെ പ്രവചനം.

മുമ്പ് വാന്‍ഗ നടത്തിയ മിക്ക പ്രവചനങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെന്നാണ് കോണ്‍സിപിറസി സിദ്ധാന്തക്കാര്‍ അവകാശപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍, ലോക യുദ്ധങ്ങള്‍ എന്നിവയെല്ലാം സത്യമായി പുലര്‍ന്നുവെന്നും അതെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.അമേരിക്കയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ശക്തി. ഏറെ കാലമായി അമേരിക്ക ഈ പദവി അലങ്കരിക്കുന്നു. എന്നാല്‍ 2018ല്‍ അമേരിക്കയുടെ സ്ഥാനം തെറിക്കും. പകരം ചൈന ലോക ശക്തിയാകുമെന്നാണ് വാന്‍ഗയുടെ പ്രവചനങ്ങള്‍ പിന്തുടരുന്നവര്‍ പറയുന്നത്.വാന്‍ഗയുടെ രണ്ടാമത്തെ പ്രവചനം പുതിയ ഊര്‍ജത്തെ കുറിച്ചാണ്. രണ്ട് കാര്യങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം നല്‍കുന്ന സൂചനകളും. വാന്‍ഗ മുമ്പ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്ന നീക്കങ്ങള്‍ ഇപ്പോള്‍ പ്രകടമാണെന്ന് ശാസ്ത്ര സമൂഹം പറയുന്നു.

ഗവേഷണ സംഘമാണ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ്. ഇവര്‍ 2016ല്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതില്‍ പറയുന്നത് ആഗോള മൊത്തം ഉല്‍പ്പാദനത്തില്‍ അമേരിക്കയെ കടന്ന് ചൈന കുതിക്കുമെന്നാണ്. 2018ലാണ് ഇത് സംഭവിക്കുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാനമാണ് വാന്‍ഗയുടെ പ്രവചനവും.2015ല്‍ അമേരിക്ക ആഗോള മൊത്തം ഉല്‍പ്പാദനത്തില്‍ സംഭാവന ചെയ്തത് 16.7 ശതമാനമായിരുന്നു. 2025ല്‍ ഇത് 14.9 ശതമാനമായി കുറയുമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അമേരിക്കയും ശേഷി കുറയുമെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

എന്നാല്‍ ചൈനയുടെ കാര്യം മറിച്ചാണ്. കഴിഞ്ഞ കുറച്ചുവര്‍ഷമായി ചൈന വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 1970ല്‍ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ സംഭവാന വെറും 4.1 ശതമാനമായിരുന്നു. പക്ഷേ 2015 ആയപ്പോള്‍ ഇത് 15.6 ശതമാനത്തിലേക്ക് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴും വളര്‍ച്ച തുടരുകയും ചെയ്യുന്നു. അപ്പോള്‍ 2018ല്‍ ചൈന ഒന്നാമതെത്തുമെന്ന് വാന്‍ഗ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് സംഭവിക്കുമെന്നാണ് അവരെ വിശ്വസിക്കുന്നവര്‍ അവകാശപ്പെടുന്നത്.ശുക്ര ഗ്രഹത്തില്‍ നിന്ന് മനുഷ്യന് ആവശ്യമായ പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് രണ്ടാമത്തെ വാന്‍ഗയുടെ പ്രവചനം.

ഇക്കാര്യം ഇപ്പോഴും ആശ്ചര്യകരമാണ്. പക്ഷേ, 2018 ജൂലൈയില്‍ നാസ പുതിയ ദൗത്യത്തിന് ഒരുങ്ങുകയാണ്. ദി പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ദൗത്യത്തിന്റെ പേര്. അസ്‌ട്രോഫിസിസ്റ്റ് ആയ യൂജിന്‍ പാര്‍ക്കറിന്റെ പേരിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. സൂര്യനെ കുറിച്ച് പഠിക്കുകയാണ് പുതിയ ദൗത്യത്തിന്റെ ഉദ്ദേശം. സൂര്യനില്‍ നിന്ന് പുറത്തേക്ക് വരുന്ന ഊര്‍ജങ്ങളെ കുറിച്ച് പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ചും വിശദമായി പരിശോധിക്കും. സൂര്യന്റെ ചൂടിനെ മറികടന്നു വേണം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍. അത് അത്ര എളുപ്പവുമല്ല. വാന്‍ഗയുടെ രണ്ടാം പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ഈ പഠനം പൂര്‍ത്തിയാകേണ്ടതുണ്ട്.

പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശുക്ര ഗ്രഹത്തില്‍ ഇറങ്ങുന്നില്ല. എന്നാല്‍ വിക്ഷേപണത്തിന് ശേഷം സൂര്യന്റെ ഏറെ അകലത്തിലാണ് ഇത് ഭ്രമണം ചെയ്യുക. ഈ ഭ്രമണത്തിന് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഉപയോഗപ്പെടുത്തുന്നത് ശുക്രനിലെ ഗുരുത്വാകര്‍ഷണ ബലമാണ്. 2015ലാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ 2018ലേക്ക് മാറ്റുകയായിരുന്നു. ഈ മാറ്റം സൂചിപ്പിക്കുന്നത് വാന്‍ഗയുടെ പ്രവചനം യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നു.

വേള്‍ഡ് ട്രേഡ് സെന്ററിനെതിരേ ആക്രമണം നടന്നത് 2001 സപ്തംബര്‍ 11നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് വാന്‍ഗ 1989ല്‍ പ്രവചിച്ചിരുന്നുവത്രെ. അമേരിക്കയിലെ സാധാരണക്കാരുടെ രക്തം വീഴ്ത്തുന്ന ഇരുമ്പുചിറകുള്ള പക്ഷികള്‍ വരുമെന്നായിരുന്നുവത്രെ പ്രവചനം. ഭീകരമായിരിക്കും ആ കാഴ്ചയെന്നും വാന്‍ഗ പ്രവചിച്ചിരുന്നു.എന്തായാലും പുതിയ വർഷം എന്തൊക്കെ സംഭവങ്ങള്‍ക്ക് സാക്ഷിയാകും എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (29 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (36 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends