പുതുവത്സരത്തില്‍ വാട്‌സ് ആപ്പ് പണി കൊടുത്തത് ഇങ്ങനെ

ആവേശത്തോടെ മെസേജുകള്‍ അയക്കാന്‍ ശ്രമിച്ചവര്‍ക്ക് വാട്‌സ് ആപ്പ് പണി കൊടുത്തു. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായത്.
മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെയാണ് പ്രശ്‌നം ബാധിച്ചത്. ഇതേ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് പ്രശനത്തിന് പരിഹാരമായത്.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് പ്രശനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. പ്രശ്‌നം പരിഹരിച്ചതായി വാട്‌സ്ആപ്പ് വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ എന്താണ് വാട്‌സ്ആപ്പ് നിശ്ചലമാകാന്‍ കാരണമായതെന്ന് അവര്‍ വിശദീകരിച്ചില്ല. ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.
ചില ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് അടുത്ത വര്‍ഷം മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തികാതിരിക്കുക. സുരക്ഷാ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് മൂന്ന് മാസം മുമ്പെ വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഐഫോണ്‍4, 4എസ്, ഫൈവ് എന്നിവയില്‍ വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും 2017 മുതല്‍ സേവനം നിലക്കുമെന്ന് വാട്‌സ്ആപ്പ് അറിയച്ചു.
ബ്ലാക് ബെറി ഒഎസ്, ബ്ലാക്ക് ബെറി 10, നോക്കിയ എസ്40, നോക്കിയ സിമ്പിയന്‍ എസ് 60 എന്നിവയിലും വാട്‌സ്ആപ്പ് സേവനം പരിമിതപ്പെടുത്തും. ഈ ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്‌സ്ആപ്പ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























