ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം

ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രാണ്ടില്‍ വന്‍ തീപിടിത്തം. ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിംഗ് ഏരിയയിലെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മറ്റ് വാഹനങ്ങളിലേക്കും തീ പടരാന്‍ കാരണമായത്. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോര്‍സ് ഷോയെ തുടര്‍ന്ന് നിരവധിയാളുകളാണ് മൈതാനിയില്‍ ഉണ്ടായിരുന്നത്.
തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായതായി ലിവര്‍പൂള്‍ മേയര്‍ ജോയ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 12ഓളം ഫയര്‍ ട്രക്കുകളാണ് രക്ഷാദൗത്യത്തിനായി എത്തിയത്. ജനങ്ങളെ സുരക്ഷിതമായി മൈതാനത്തിനടുത്തുള്ള റിസപ്ഷന്‍ സെന്ററിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























