ബ്രിട്ടനിൽ പുതുവര്‍ഷാഘോനിടെ കത്തിനശിച്ചത് 1400 കാറുകള്‍ ; ബഹുനില കാര്‍ പാര്‍ക്കിംഗിലുണ്ടായ തീ പിടുത്തം നിയന്ത്രണവിധേയമാക്കിയത് 21 ഫയര്‍ യൂണിറ്റുകള്‍ പരിശ്രമിച്ച്

പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 1400 കാറുകള്‍. ബ്രിട്ടനിലെ ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് സംഭവം. കോടികള്‍ വില വരുന്ന കാറുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിച്ചാമ്ബലായി. ഒരു കാറിലുണ്ടായ തീ മറ്റ് കാറുകളിലേക്കും പടരുകയായിരുന്നു.
1600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ബഹുനില കാര്‍ പാര്‍ക്കിംഗ് ആയിരുന്നു എക്കോ അരീന. 21 ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നു കൂടി ജനങ്ങളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha

























