പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുന്നു; ധനസഹായം നൽകുന്നത് അവസാനിപ്പിക്കുകയാണെന്ന് അമേരിക്ക

പാക്കിസ്ഥാൻ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള സൈനിക സഹായം അവസാനിപ്പിക്കുകയാണെന്ന് അമേരിക്ക. 25.5 കോടി ഡോളറിന്‍റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക കണ്ണുമടച്ച് നല്‍കിയത് 33 ബില്യന്‍ ഡോളറിന്റെ സഹായമാണ്. എന്നാല്‍ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവര്‍ തിരിച്ചു തന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ പോരാട്ടം നടത്തുമ്പോൾ തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് പാകിസ്ഥാന്‍ ചെയ്തത്. അതിനാല്‍ തന്നെ ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണ് അമേരിക്കയുടെ പുതിയ തീരുമാനം.
https://www.facebook.com/Malayalivartha

























