ബ്രസീലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ ഗോയിയാസിലുള്ള ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അപരെസിഡ ഡെ ഗോയാനിയ ജയിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തടവുകാര്‍ ഏറ്റുമുട്ടിയത്. ഇതിനിടെ ഒരു കൂട്ടര്‍ ജയിലിനുള്ളില്‍ തീയിട്ടു. ഈ അവസരത്തില്‍ നൂറിലധികം തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഇവരില്‍ 29 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
ജയിലില്‍ സ്ഥിതിഗതികള്‍ ശാന്തമായി. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























