Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇറാന്‍ പ്രക്ഷോഭം പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും

02 JANUARY 2018 09:32 AM IST
മലയാളി വാര്‍ത്ത

ഇറാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന്‍ ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നതിന്റെ സൂചനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പ്രതിഷേധക്കാര്‍ ആദ്യമായി തെരുവിലിറങ്ങിയ വ്യാഴാഴ്ചതന്നെ ട്രംപ് പരസ്യപിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസം രണ്ടു പേര്‍ കൊല്ലപ്പെടുകയും നവമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് വീണ്ടും ട്വിറ്ററില്‍ കടുത്ത വാക്കുകളുമായി അദ്ദേഹം എത്തിയത്. സമാധാനപരമായി രംഗത്തിറങ്ങാനുള്ള ഇറാന്‍ ജനതയുടെ അവകാശങ്ങളെ അമേരിക്ക പിന്തുണക്കുന്നുവെന്നും അവരുടെ വാക്കുകള്‍ പുറംലോകം കേള്‍ക്കേണ്ടതാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിയും ഇറാന്‍ ജനതക്ക് പിന്തുണ അറിയിച്ചു.

ഇറാനെ പശ്ചിമേഷ്യയിലെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ഇസ്രായേലും തെഹ്‌റാനിലെ പ്രക്ഷോഭകര്‍ക്ക് വിജയമാശംസിച്ച് രംഗത്തെത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തന്റെ രാജ്യമല്ലെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇറാനില്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇസ്രായേലും അമേരിക്കയും കിണഞ്ഞു ശ്രമിക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് നാലുദിവസമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇരു രാജ്യങ്ങളും പിന്തുണയര്‍പ്പിച്ചത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ യു.എസും മറ്റു ലോക രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച ഇറാന്‍ ആണവ കരാര്‍ റദ്ദാക്കുമെന്ന് അടുത്തിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അതേ സമയം, രാജ്യത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, ജനങ്ങളെ അരക്ഷിതരാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാന്‍ ജനതയെ മൊത്തത്തില്‍ തീവ്രവാദികളെന്ന് വിളിച്ച ട്രംപ് തന്നെ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതിനെയും അദ്ദേഹം പരിഹസിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായ മഷ്ഹദില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭം തെഹ്‌റാന്‍ ഉള്‍പ്പെടെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. വിദ്യാര്‍ഥികളും സമരത്തിനിറങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അക്രമസംഭവങ്ങളില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (37 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (51 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends