വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഗായിക അച്ഛനെ കാണാനായി വീട്ടിലെത്തുന്നു !

മനുഷ്യന് ഇന്നുംഉത്തരം കിട്ടാത്ത ചോദ്യമാണ് പ്രേതം, ആത്മാവ് എന്നീ കാര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത്. പ്രേതവും ആത്മാവും ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവര്‍ കൂടുതലാണ്. പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സൺ തന്റെ മരണ ശേഷവും പ്രേതമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്ന വാർത്തകൾ മുമ്പ് പരന്നിരുന്നു. എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യം ഇപ്പോളും തെളിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പ്രമുഖ ബ്രിട്ടീഷ് ഗായികയായിരുന്ന ആമി വൈൻഹൗസിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ സാമൂഹികമാധ്യമങ്ങളിൽ വൻ ചര്‍ച്ചക്ക് വഴിവച്ചിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് മരിച്ച ആമിയുടെ പ്രേതം പതിവായി വീട്ടിൽ വരാറുണ്ടെന്നാണ് അച്ഛൻ മിച്ച് വൈൻഹൗസ് പറയുന്നത്. കെന്റിലെ കുടുംബവീട്ടിലാണ് ആമിയുടെ പ്രേതം വരാറുള്ളതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മദ്യത്തിൽനിന്നുള്ള വിഷബാധയേറ്റാണ് 2011 ജൂലൈയിൽ ആമി മരണമടഞ്ഞത്.
ദ സണ്‍ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മിച്ച് വൈൻഹൗസ് ഇ കാര്യം വെളിപ്പെടുത്തിയത്. മനുഷ്യരൂപത്തിലോ കാക്കയുടെ രൂപത്തിലോ ആണ് മകൾ വരാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. കൂടുതലായും ആമിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 14നാണ് പ്രേതം വീട്ടിലെത്താറുള്ളതത്രെ. അവള്‍ വന്ന് തന്റെ കിടക്കയുടെ അറ്റത്ത് ഇരുന്നുകൊണ്ട് ഒന്നും സംസാരിക്കാതെ തന്നെ നോക്കിയിരിക്കും. നിനക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോള്‍ ഒരു മന്ദസ്മിതം മാത്രമാണ് അവളുടെ മറുപടിയെന്നും മിച്ച് പറയുന്നു. ആമിയുടെമരണ ശേഷം ആമി വൈൻഹൗസ് ഫൗണ്ടേഷൻ എന്ന പേരിൽ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്‌സി ഡ്രൈവറായിരുന്ന മിച്ചും കുടുംബവും ഇപ്പോൾ ജീവിക്കുന്നത്.
https://www.facebook.com/Malayalivartha

























