പുതുവർഷത്തിൽ 1500 പൗണ്ടിന്റെ നേട്ടവുമായി ഒരു ഗെയിം....

ഇംഗ്ലണ്ട് : ലക്ഷ പ്രഭു ആകുക എന്നാണോ നിങ്ങളുടെ ലക്ഷ്യം ? എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഗെയിം കളിക്കുക. ലൈഫ്സ്റ്റൈൽ ആൻഡ് ഇന്റീരിയർ ഡിസൈൻ കമ്മ്യൂണിറ്റിയായ അപാർട്മെന്റ് തെറാപ്പി ഇതിനായി ഒരു നിയമാനുസൃത ഗെയിം ഒരുക്കിയിരിക്കുന്നു. ആഴ്ചയുടെ അവസാനത്തിൽ 1 പൗണ്ട് നിങ്ങളുടെ കീശയിലെത്തുന്ന ഗെയിമിൽ തുടർന്ന് ഓരോ ദിവസവും ഓരോ പൗണ്ട് കൂടുതൽ ലഭിക്കും. ഇങ്ങനെ 365 ദിവസവും തുടരുന്ന കളിയുടെ അവസാനത്തിൽ 1500 പൗണ്ട് ആയിരിക്കും ഗെയിം കളിക്കുന്നയാളിനു കിട്ടുക.
ഞായറാഴ്ച ഈ കളിയിലൂടെ 1 പൗണ്ടും തിങ്കളാഴ്ച 2 പൗണ്ടും എന്ന തോതിൽ തുടരുന്ന ആഴ്ചയുടെ അവസാനം 7 പൗണ്ട് ആണ് ലഭിക്കുക. കളിയുടെ തുടക്കത്തിൽ വളരെ നിസാരമായ തുകയാണ് എന്ന് തോന്നുമെങ്കിലും വർഷാവസാനം മോശമല്ലാത്ത ഒരു തുക ലഭിക്കുന്നതിനാൽ നിരവധി പേർ ഇതിലേക്കു ആകൃഷ്ടരായിരിക്കുന്നു.
ഈ ഗെയിം വർഷം മുഴുവൻ തുടരുകയാണെകിൽ കൃത്യമായി പറഞ്ഞാൽ; 1456 പൗണ്ട് ആണ് നിങ്ങൾക് ലഭിക്കുക. ഇതിനായി നിങ്ങൾക്ക് പണം ഒരു ജാറിൽ നിക്ഷേപിക്കാം. ഇല്ലെങ്കിൽ മാസത്തിലെ മൊത്തം തുകയായ 28 പൗണ്ടിന് വേണ്ടി ഒരു സ്റ്റാർട്ടിങ് ഓർഡർ സെറ്റ് അപ്പ് ചെയ്യുകയുമാവാം.
52 ആഴ്ച നീളുന്ന മറ്റൊരു സമ്പാദ്യ ഗെയിം ഉം അപാർട്മെന്റ് തെറാപ്പി മുന്നോട് വയ്ക്കുന്നു. ഇതിൻ പ്രകാരം ആദ്യത്തെ ആഴ്ചയിൽ 1 പൗണ്ടും രണ്ടാമത്തെ ആഴ്ചയിൽ 2 പൗണ്ടും നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിൽ 52 ആഴ്ചയോളം തുടരുന്ന നിക്ഷേപം ഡിസംബറിൽ 50 പൗണ്ട് സമ്പാദിക്കാൻ സഹായിക്കുന്നു. ആളുകൾക്ക് ഇതിലൂടെ അനായാസമായി സമ്പാദ്യം വളർത്താൻ സഹായിക്കുമെന്നത് മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു ഗെയിമിനു അനുമതി നൽകിയതെന്നു അധികൃതർ പറയുന്നു.
https://www.facebook.com/Malayalivartha

























