ഇവരാണോ മാലാഖമാര്‍...രോഗിയുടെ ശരീരം കീറിമുറിച്ച് വച്ചിട്ട് സെല്‍ഫിയെടുത്ത് നഴ്‌സുമാര്‍

നഴ്‌സുമാര്‍ എന്നാല്‍ മാലാഖമാരെന്നാണ് പറയാറ്. കാരണം നഴ്‌സുമാര്‍ രോഗികള്‍ക്ക് എപ്പോഴും ആശ്വാസമാണ്. അവരുടെ സേവനം ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏത് സമയത്തും ലഭിക്കും എന്നാണ് വിശ്വാസം. എന്നാല്‍ റഷ്യയിലെ നഴ്‌സുമാര്‍ക്കിടയിലെ പുതിയ ട്രെന്റ് നഴ്‌സ് എന്ന മേഖലയ്ക്ക് തന്നെ നാണക്കേടാകുകയാണ്. രോഗികളെ പരിചരിക്കുകയും, ചികിത്സിക്കുകയും, ഓപ്പറേഷന്‍ നടക്കുന്നതിനും ഇടയിലുള്ള സെല്‍ഫികളും, തമാശയ്ക്കുള്ള ഫോട്ടോയെടുപ്പുമാണ് അപകടകരമായ ട്രെന്‍ഡായി മാറുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണെങ്കിലും രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്നതാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്. പ്രായമായ രോഗികളെ കെട്ടിയിടുകയും ഇതിന്റെ ഫോട്ടോയെടുത്ത് തമാശ കാണിക്കുകയും ചെയ്ത നഴ്‌സിനെതിരായ അന്വേഷണം നടന്നുവരികയാണ്.ഒരു പുരുഷ ഗൈനക്കോളജിസ്റ്റ് രോഗിയെ പരിശോധിക്കുന്നതിനിടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതും പുറത്തുവന്നിട്ടുണ്ട്.
ബോധംകെട്ട് കിടക്കുന്ന രോഗികളുടെ കാലില്‍ വളയം ഇട്ട് കളിക്കുന്നതും, രക്തദാതാക്കള്‍ നല്‍കിയ രക്തം വലിച്ച് കുടിക്കുന്നത് പോലുള്ള ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമേറ്റുവാങ്ങി. രോഗികളെ ഓപ്പറേഷന് വിധേയമാക്കുന്നതിനിടെയും ഫോട്ടോയെടുത്ത് രസിക്കുന്നു. സംഭവങ്ങള്‍ അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കുകയാണെന്നും നഴ്‌സുമാരുടെ ഇത്തരം രീതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























