പുതുവര്‍ഷപിറവിയിൽ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കിയ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് ഉഗ്രൻ മറുപടിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്...

പുതുവര്‍ഷപിറവിയിൽ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കിയ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് ഉഗ്രൻ മറുപടിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഉത്തര കൊറിയയുടെ ആണവായുധ ശേഖരത്തിന്റെ ബട്ടൺ തന്റെ വിരൽ തുമ്പിലാണെന്നായിരുന്നു കിം ജോംഗ് ഉന്നിന്റെ ഭീഷണി. എന്നാൽ തന്റെ കൈയിലുള്ള ആണവായുധ ബട്ടൺ ഉത്തര കൊറിയയുടേതിനെക്കാൾ വലുതും കൂടുതൽ ശക്തിയേറിയതുമാണെന്നുമാണ് ട്രംപിന്റെ മറുപടി.
ആണവായുധ ബട്ടൺ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയൻ പരമാധികാരി കിം ജോംഗ് ഉൻ പറഞ്ഞത്. എന്നാൽ, എന്റെ കൈയിലും ആണവായുധ ബട്ടൺ ഉണ്ട്. അത് ഉന്നിന്റെ കൈയിലുള്ളതിനേക്കാൾ കൂടുതൽ വലുതും ശക്തിയേറിയതും പ്രവർത്തിക്കുന്നതുമാണ്. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ ആ രാജ്യത്തെ ആരെങ്കിലും ഇക്കാര്യം അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം - ട്രംപ് പറഞ്ഞു.
അടുത്തിടെയായി അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ച് ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
https://www.facebook.com/Malayalivartha
























