നഴ്സുമാർ ഓടിയൊളിക്കുന്നത് മാസങ്ങളോളo; കഴിഞ്ഞ വർഷം ഒരു മാസമെങ്കിലും അവധിയെടുത്തത് 91000 ജീവനക്കാർ

ഇംഗ്ലണ്ട്: ദിനംപ്രതി എൻ എച് എസിൽ കുറഞ്ഞു വരുന്ന നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് രൂക്ഷമാവുന്നു. നിന്നും തിരിയാൻ പോലും സമയമില്ലാത്ത നഴ്സുമാർ ഓടിയൊളിക്കുന്നത് മാസങ്ങളോളമാണ്. കഴിഞ്ഞ വർഷം ഒരു മാസമെങ്കിലും അവധിയെടുത്തത് 91000 ജീവനക്കാരാണ്. ഇതിൽ സ്ട്രെസ്സിന്റെ പേരിൽ മാത്രം അവധിയെടുത്തത് രണ്ടുലക്ഷത്തിലധികം പേർ എന്നാണ് ഏറ്റവുo പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ദീർഘകാല സ്ട്രെസ്സ് ലീവ് എടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ 2014 നും 2016 നും ഇടയിൽ 19 ശതമാനമാണ് വർദ്ധനവുണ്ടായത്.
ബ്രിട്ടനിലെ 170 ട്രസ്റ്റുകളിൽ നിന്നുമുള്ള കണക്കുകൾ പ്രകാരം 204573 ജീവനക്കാരാണ് സ്ട്രെസ്സ്, ഉത്കണ്ഠ, മറ്റേതെങ്കിലും മാനസിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അവധിയെടുത്തിരിക്കുന്നത്. ഒരു മാസമോ അതിലധികമോ അവധിയെടുത്തവർ 91364 പേരാണ്. എൻ എച് എസിൽ ജീവനക്കാരുടെ ക്ഷാമം നില നിൽക്കുന്ന ഈ അവസ്ഥയിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകളും പുറത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























