പത്തു മിനിറ്റ് താമസിച്ചു ; എത്തിയത് ഒരു വർഷം പുറകിലേക്ക്......

യുഎസ്എ: ഹോളിവുഡ് സിനിമകളിലെ പോലെ പുറകോട്ട് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും ഇല്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു വ്യത്യസ്ത സംഭവമാണ് അങ്ങ് ന്യൂസിലാൻഡിൽ ഉണ്ടായിരിക്കുന്നത്. 2018 ൽ പറന്നുയർന്ന വിമാനം പറന്നിറങ്ങിയത് 2017 ലാണ്. എന്താണെന്നല്ലേ?.
2017 ഡിസംബര്‍ 31 രാത്രി 11.55 നു ന്യൂസിലാൻഡിലെ ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും ഹോണോലുലുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഹവായ് എയര്‍ലൈന്‍ 'ഫ്ലൈറ്റ് 446' വിമാനം 10 മിനിറ്റ് വൈകിയതോടെയാണ് ഈ അത്യപൂർവ്വ നിമിഷം യാത്രക്കാർക്ക് ലഭിച്ചത്.
10 മിനിറ്റ് വൈകിയ വിമാനം 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05 നു പറന്നു തുടങ്ങി. നാലായിരം മൈലുകള്‍ സഞ്ചരിച്ച വിമാനം അമേരിക്കന്‍ സംസ്ഥാനമായ ഹവായ് ഹോണോലുലുവില്‍ പറന്നിറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നാണ്. അതായത് കഴിഞ്ഞു പോയ തലേവര്‍ഷത്തിലേക്കായിരുന്നു ആവർ തിരിച്ചെത്തിയത്.
അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്തിൽ ആദ്യം നേരം പുലരുന്ന രാജ്യങ്ങളിലൊന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. അതിനാല്‍ എട്ടു മണിക്കൂര്‍ വിമാനത്തിൽ ചിലവഴിച്ചെങ്കിലും പറന്നിറങ്ങിയത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു.
ഈ വിവരം വാഷിംഗ്ടണ്‍ ഡി സിയുടെ ട്രാൻസ്‌പോർട്ടേഷൻ റിപ്പോര്‍ട്ടര്‍ സാം സ്വീനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകം അറിയുന്നത്. ഒരു വർഷം പുറകിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യത്തിനൊപ്പം രണ്ടു തവണ പുതുവര്‍ഷം ആഘോഷിക്കാനുള്ള ഭാഗ്യവും വിമാനത്തിലെ യാത്രക്കാര്‍ക്കുണ്ടായി എന്നതാണ് മറ്റൊരു രസകരമായ സംഭവം.
https://www.facebook.com/Malayalivartha























