'മൈ നെയിം ഈസ് ഖാന്‍, ഞാനൊരു ഭീകരവാദിയല്ല' : ടെലിവിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാന്‍ഖാന്റെ പ്രതികരണം ഇങ്ങനെ

താന്‍ ഭീകരവാദിയല്ലെന്ന് പാകിസ്താന്‍ പ്രതിപക്ഷനേതാവ് ഇമ്രാന്‍ഖാന്‍. 2014ല്‍ സര്‍ക്കാര്‍ മാധ്യമസ്ഥാപനമായ പാകിസ്താന്‍ ടെലിവിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്. ഷാരൂഖ് ചിത്രമായ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇമ്രാന്‍ഖാന്‍ പ്രതികരിച്ചത്.
ട്വീറ്റ് ഇങ്ങനെ- എന്റെ പേര് ഖാന്‍, ഞാന്‍ ഭീകരനല്ല. എന്നാല്‍ സുപ്രീം കോടതി എന്നേയും സാദിഖിനേയും അമിനേയും ഭീകരരാക്കി.
104 ദിവസം നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രക്ഷോഭകരില്‍ അക്രമ വാസന അടിച്ചേല്പിച്ചുവെന്നായിരുന്നു ഇമ്രാന്‍ ഖാനെതിരായ ആരോപണം. പാക്കിസ്താന്‍ തെഹ് രീക് ഇ ഇന്‍സാഫ് ചെയര്‍മാനാണ് ഖാന്‍.2014 ആഗസ്റ്റില്‍ ഇസ്ലാമാബാദിലെ റെഡ് സോണില്‍ നിലനിന്ന പിടിവിയുടെ കെട്ടിടത്തിന് നേര്‍ക്ക് പ്രക്ഷോഭകരുടെ ആക്രമണം നടന്നിരുന്നു. ഖാനിന്റെ അനുയായികളും പാക്കിസ്താന്‍ അവാമി തെഹ് രീക്കിന്റെ അനുയായികളുമാണ് ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha























