ഭക്ഷണം പോലും കഴിക്കാതെ തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ക്ക് സംഭവിച്ചത്

ഭക്ഷണം പോലും കഴിക്കാതെ തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. ചൈനയിലെ ഷാങ്‌സിയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാത്ത സേവനത്തെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് ധാരുണാന്ത്യം സംഭവിച്ചത്. വനിതാ ഡോക്ടറായ സാവോ ബിയാക്‌സിയാങ്ങാണ് പതിനെട്ട് മണിക്കൂര്‍ തുടര്‍ച്ചയായി രോഗികള്‍ക്ക് ചികിത്സ നല്‍കി കുഴഞ്ഞ് വീണ് മരിച്ചത്.
ശ്വസന സംബന്ധമായ രോഗങ്ങളില്‍ അതിവിദഗ്ധയായ ഡോ സാവോ ജോലിക്ക് കയറിയതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോലും സമയം കണ്ടെത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. രോഗിക്ക് മുന്നില്‍ കുഴഞ്ഞ് വീണ ഡോക്ടറെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























